Photo: AP
ബാസെറ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20-യിലെ ഇന്ത്യയുടെ തോല്‍വിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കനക്കുന്നു. നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആരാധകര്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
അവസാന ഓവറിലെ രോഹിതിന്റെ തെറ്റായ തീരുമാനമാണ് മത്സരത്തിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് ആരാധകര്‍ പറയുന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് 10 റണ്‍സാണ് വേണ്ടിയിരുന്നത്. രോഹിത് അവസാന ഓവര്‍ ചെയ്യാന്‍ ആവേശ് ഖാനെയാണ് പന്തേല്‍പ്പിച്ചത്. ആദ്യപന്തില്‍ തന്നെ നോ ബോള്‍ വഴങ്ങിയ താരം വിന്‍ഡീസിന് ഫ്രീഹിറ്റ് സമ്മാനിച്ചു.
ഫ്രീ ഹിറ്റില്‍ ക്രീസില്‍ നിന്ന ഡെവോണ്‍ തോമസ് ആവേശ് ഖാനെ സിക്‌സര്‍ പറത്തി. അടുത്ത പന്തില്‍ ബൗണ്ടറിയും നേടിക്കൊണ്ട് ഡെവോണ്‍ വിന്‍ഡീസിന് വിജയം സമ്മാനിച്ചു. മത്സരം തോറ്റതല്ല മറിച്ച് പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനെ പന്തേല്‍പ്പിക്കാഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്.
വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഭുവനേശ്വര്‍ ഡെത്ത് ഓവര്‍ ചെയ്യാന്‍ മിടുക്കനാണ്. ഭുവനേശ്വറിന് രണ്ടോവര്‍ ബാക്കിനില്‍ക്കുമ്പോഴാണ് രോഹിത് ആവേശ് ഖാന് പന്ത് നല്‍കുന്നത്. ഈ തീരുമാനമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
ഒടുവില്‍ ഈ തീരുമാനത്തിന്റെ വിശദീകരണവുമായി രോഹിത് രംഗത്തെത്തി. ഇന്ത്യന്‍ ബൗളിങ്ങിന്റെ ആഴം പരിശോധിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് രോഹിത്തിന്റെ വാദം. ''ട്വന്റി 20 ലോകകപ്പ് അടുത്തുവരികയാണ്. അതിനു മുന്നോടിയായി ഇന്ത്യന്‍ ബൗളിങ് ലൈനപ്പിന്റെ ബലം പരിശോധിക്കണം. അതിനാണ് ആവേശ് ഖാനെ പന്തേല്‍പ്പിച്ചത്. ഭുവനേശ്വറിനെ മറന്നല്ല ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അദ്ദേഹത്തോടൊപ്പം മറ്റ് താരങ്ങള്‍ക്കും അവസരം നല്‍കാനാണ് ശ്രമിച്ചത്. അവസാന ഓവറുകള്‍ ഭയമില്ലാതെ ചെയ്യാന്‍ എല്ലാ ബൗളര്‍മാരും പ്രാപ്തരാകണം.' - രോഹിത് പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യ ബാറ്റിങ്ങിനും ബൗളിങ്ങിലും പരാജയമായിരുന്നു. പരമ്പരയിലെ അടുത്ത മത്സരം ഇന്ന് രാത്രി 9.30-ന് നടക്കും.
Content Highlights: india vs west indies, ind vs wi, indian cricket, t20 match, rohit sharma, cricket news, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..