ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി.

ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി തികച്ച രോഹിത്തിന്റെ വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.

മോയിന്‍ അലിയെ സിക്‌സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. മാത്രമല്ല മത്സരത്തിനിടെ ടെസ്റ്റ് കരിയറില്‍ 3000 റണ്‍സെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 

ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ രോഹിത്തിന്റെ സെഞ്ചുറി ഇന്ത്യയ്ക്ക് നിര്‍ണായകമായി. രോഹിത്തിന്റെ ബാറ്റിങ് മികവില്‍ രണ്ടാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്കായി. 

Content Highlights: Rohit Sharma hits his 1st Test hundred on foreign soil