Photo: twitter.com
റായ്പുര്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസിനിടെ ചിരിപടര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആശയക്കുഴപ്പം. ടോസ് ജയിച്ചെങ്കിലും സെക്കന്‍ഡുകളോളം എന്ത് തിരഞ്ഞെടുക്കണമെന്നറിയാതെ രോഹിത് ആശയക്കുഴപ്പത്തിലാകുകയായിരുന്നു.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥമിനും മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനും അവതാകരന് രവി ശാസ്ത്രിക്കും ഒപ്പം ടോസിനെത്തിയ രോഹിത്തിനെ ഭാഗ്യം തുണച്ചു. ടോസ് രോഹിത് ജയിച്ചെന്ന് മാച്ച് റഫറി അറിയിച്ചു. എന്നാല്‍ ബാറ്റിങ്ങാണോ ബൗളിങ്ങാണോ തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കാനാകാതെ രോഹിത് കുഴങ്ങി. സെക്കന്‍ഡുകളോളം ആ നില്പ് നിന്ന രോഹിത് ഒടുവില്‍ ബൗളിങ് തിരഞ്ഞെടുക്കുന്നതായി അറിയിക്കുകയായിരുന്നു.
ഇതിനുശേഷം ആശയക്കുഴപ്പത്തെ കുറിച്ച് രവി ശാസ്ത്രി, രോഹിത്തിനോട് ചോദിക്കുകയും ചെയ്തു. ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിങ്ങില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. അവസാനം എന്താണ് തീരുമാനിച്ചതെന്ന് താന്‍ മറന്നുപോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തതിനാല്‍ ഇത്തവണ രണ്ടാമത് ബാറ്റ് ചെയ്യുന്നതിന്റെ വെല്ലുവിളി കൂടി ഏറ്റെടുക്കാനാണ് ബൗളിങ് തിരഞ്ഞെടുത്തതെന്നും രോഹിത് വിശദീകരിച്ചു.
രോഹിത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Content Highlights: Rohit Sharma hilariously forgets what to do after winning the toss
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..