പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ - വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഞായറാഴ്ച പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ രണ്ടാം മത്സരം നടക്കാനിരിക്കെ മഴ മാറിനില്‍ക്കണേ എന്ന പ്രാര്‍ഥനയാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക്.

ഇതിനിടെ ബി.സി.സി.ഐ ഷെയര്‍ ചെയ്ത ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ ഒരു ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. 

മത്സരം നടക്കാനിരിക്കുന്ന ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയുടെ പരിശീലനം മഴ കാരണം തടസപ്പെട്ടിരുന്നു. ഇതിനിടെ മഴ കൊള്ളാതിരിക്കാന്‍ കുടയും പിടിച്ച് പോകുന്ന രോഹിത്തിന്റെ ചിത്രമാണ് ബി.സി.സി.ഐ പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ച രോഹിത് ബാറ്റും ഗ്ലൗസും കൈയില്‍ പിടിച്ചിട്ടുണ്ട്. 

rohit sharma find space fun indoor stadium practice

നേരത്തെ മഴ പലവട്ടം തടസ്സപ്പെടുത്തിയ ഗയാനയിലെ ആദ്യ ഏകദിനത്തില്‍ 13 ഓവര്‍ മാത്രമാണു എറിയാനായത്. എന്നാല്‍ രണ്ടാം മത്സരം മഴയുടെ ശല്യമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Content Highlights: rohit sharma find space fun indoor stadium practice