Photo: twitter.com/ICC
എജ്ബാസ്റ്റണ്‍: ബര്‍മിങ്ങാമില്‍ ശനിയാഴ്ച രണ്ടാം ട്വന്റി 20-യിലെ 49 റണ്‍സ് ജയത്തോടെ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ നാലാം ട്വന്റി 20 പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിനോട് ഒരു ട്വന്റി 20 പരമ്പര തോറ്റത് 2014-ലായിരുന്നു. അതിനു ശേഷം സ്വന്തം നാട്ടിലും ഇംഗ്ലണ്ടിലുമായി രണ്ടു വീതം പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കി. ഇതോടൊപ്പം ട്വന്റി 20-യില്‍ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ പരമ്പര വിജയങ്ങളെന്ന ശ്രീലങ്കയുടെ റെക്കോഡും ഇന്ത്യ മറികടന്നു. 2008 മുതല്‍ 2014 വരെ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ മൂന്ന് പരമ്പരകള്‍ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു.
വിരാട് കോലിക്ക് ശേഷം ഇംഗ്ലണ്ടില്‍ ഒരു ട്വന്റി 20 പരമ്പര വിജയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടം രോഹിത് ശര്‍മയും സ്വന്തമാക്കി. 2018-ലായിരുന്നു കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പരമ്പര വിജയം (2-1).
ക്യാപ്റ്റന്‍ രോഹിത്തിനു കീഴില്‍ ട്വന്റി 20-യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ജയമായിരുന്നു ഇത്. 2019-ല്‍ ബംഗ്ലാദേശിനെ 2-1ന് തകര്‍ത്ത് കൊണ്ടാണ് രോഹിത്തിന്റെ വിജയക്കുതിപ്പ് തുടങ്ങുന്നത്. പിന്നാലെ ന്യൂസീലന്‍ഡിനെതിരെയും ഇന്ത്യ പരമ്പര സ്വന്തമാക്കി. മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷവും ഇതുവരെ രോഹിത്തിനു കീഴില്‍ ഇന്ത്യ ഒരു ട്വന്റി 20 മത്സരം തോറ്റിട്ടില്ല. ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ ഇന്ത്യ തൂത്തുവാരി.
ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 49 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. പരമ്പരയില്‍ ശേഷിക്കുന്ന മത്സരം ഞായറാഴ്ച ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കും.
Content Highlights: Rohit Sharma extends winning run as captain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..