Photo: AFP
കൊളംബോ: 2023 ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ പാകിസ്താനെതിരേയ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് നായകന്‍ രോഹിത് ശര്‍മ. അര്‍ധസെഞ്ചുറി നേടിയ രോഹിത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. പതിയെ തുടങ്ങിയ രോഹിത് അവസാനം വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രോഹിത് ക്രീസ് വിട്ടത്.
ഈ പ്രകടനത്തിന്റെ മികവില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിന് സാധിച്ചു. ഏഷ്യാകപ്പില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. പാകിസ്താനെതിരായ അര്‍ധസെഞ്ചുറി താരത്തിന്റെ ഏഷ്യാകപ്പിലെ ഒന്‍പതാമത്തെതാണ്. സച്ചിന്റെ അക്കൗണ്ടിലും ഒന്‍പത് അര്‍ധസെഞ്ചുറികളാണുള്ളത്.
ഏഷ്യാകപ്പില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും രോഹിത്തിന് സാധിച്ചു. 12 അര്‍ധസെഞ്ചുറികളുള്ള ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ ഒന്നാമത്. രോഹിത്തും സച്ചിനും ശ്രീലങ്കയുടെ സനത് ജയസൂര്യയും രണ്ടാമത് നില്‍ക്കുന്നു. ശ്രീലങ്കയുടെ തന്നെ മര്‍വന്‍ അട്ടപ്പട്ടുവാണ് മൂന്നാമത്. ഏഴ് അര്‍ധസെഞ്ചുറികളാണ് താരത്തിനുള്ളത്.
Content Highlights: rohit sharma equals asia cup record set by sachin
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..