
-
മുംബൈ: കൊവിഡ്-19 പോരാട്ടത്തിനായി 80 ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. രാജ്യത്തെ സ്വന്തം കാലില്‍ നില്ക്കാവുന്ന തരത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണെന്നും രോഹിത് വ്യക്തമാക്കി. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് രോഹിത് കൈമാറിയത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായവര്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്ന 'സൊമാറ്റൊ ഫീഡിങ് ഇന്ത്യ' യ്ക്ക് അഞ്ച് ലക്ഷം രൂപയും തെരുവു നായകളെ സംരക്ഷിക്കുന്നതിനായി അഞ്ചു ലക്ഷം രൂപയും രോഹിത് സംഭാവന ചെയ്തു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രോഹിത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സച്ചിന് തെണ്ടുല്‍ക്കര്‍, സുരേഷ് റെയ്ന, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരെല്ലാം നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായവുമായെത്തിയിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ വരേയുള്ള കണക്കുപ്രകാരം 225 പോസിറ്റീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 32 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടപ്പോള്‍ 1251 പേര് രോഗബാധിതരാണ്.
Content Highlights: Rohit Sharma Donates Rs 80 Lakh, Coronavirus Relief Funds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..