Photo: AP
കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 വിജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും ടീമിന്റെ മോശം ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ നിരാശ പങ്കുവെച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ എട്ടു റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
മത്സരത്തില്‍ വിന്‍ഡീസിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത നിക്കോളാസ് പുരന്റെയും റോവ്മാന്‍ പവലിന്റെയും ക്യാച്ചുകള്‍ നിര്‍ണായക സമയത്ത് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടിരുന്നു. ആ ക്യാച്ചുള്‍ ഫീല്‍ഡര്‍മാര്‍ എടുത്തിരുന്നുവെങ്കില്‍ മത്സരം പോലും മറ്റൊന്നായാനേ എന്ന് രോഹിത് മത്സര ശേഷം അഭിപ്രായപ്പെട്ടു.
മത്സരത്തില്‍ 41 പന്തില്‍ 62 റണ്‍സെടുത്ത പുരന്‍, 10-ാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 21-ല്‍ നില്‍ക്കേ നല്‍കിയ ക്യാച്ച് രവി ബിഷ്‌ണോയ് നിലത്തിട്ടിരുന്നു. പിന്നാലെ പവല്‍ നല്‍കിയ ക്യാച്ച് സ്വന്തം ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും കൈവിട്ടു.
അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ അഭിനന്ദിക്കാനും രോഹിത് മറന്നില്ല.
Content Highlights: Rohit Sharma disappointed with sloppy fielding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..