രോഹിത്തും കാര്‍ത്തിക്കും അശ്വിനും അന്താരാഷ്ട്ര ട്വന്റി 20യില്‍ നിന്ന് വിരമിക്കണം: പനേസര്‍


Photo: AP

ലണ്ടന്‍: ട്വന്റി 20 ലോകകപ്പിന് ശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ആര്‍.അശ്വിന്‍ എന്നിവരെയാണ് പനേസര്‍ വിമര്‍ശിച്ചത്.

രോഹിതും അശ്വിനും കാര്‍ത്തിക്കും അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന് പനേസര്‍ ആവശ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പനേസര്‍ ഇക്കാര്യം അറിയിച്ചത്.



' രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കും ആര്‍ അശ്വിനും അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കണം. ടീം മാനേജ്‌മെന്റ് ഈ താരങ്ങളുമായി ചര്‍ച്ച നടത്തി അവരുടെ അഭിപ്രായം ചോദിക്കണം. ഈ മൂന്നുപേരും പുതിയ താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു'-പനേസര്‍ തുറന്നടിച്ചു.

ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ പത്തുവിക്കറ്റിന്റെ വമ്പന്‍ തോല്‍വി ഇംഗ്ലണ്ടില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പനേസര്‍ അഭിപ്രായവുമായി രംഗത്തെത്തിയത്.

' ഇന്ത്യയുടെ സെമി ഫൈനലിലെ പ്രകടനം വളരെ മോശമായിരുന്നു. ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ നിലനിര്‍ത്താന്‍ ടീമിനായില്ല. ചില താരങ്ങള്‍ വരും ദിവസങ്ങളില്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്' -പനേസര്‍ കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങള്‍ ഏറെയുള്ള ഇന്ത്യ പുതുതലമുറയ്ക്ക് അവസരം നല്‍കണമെന്ന് പനേസര്‍ പറഞ്ഞു. വിരാട് കോലിയുടെ മികച്ച പ്രകടനത്തെ പ്രശംസിക്കാനും പനേസര്‍ മറന്നില്ല. വിരാട് മികച്ച പ്രകടനം പുറത്തെടുത്തെന്നും അദ്ദേഹത്തിന് വയസ്സ് എന്നത് വെറും നമ്പര്‍ മാത്രമാണെന്നും പനേസര്‍ വ്യക്തമാക്കി.

Content Highlights: panesar, panesar cricket, rohit sharma, dinesh karthik, r ashwin, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented