Photo: Reuters
നാഗ്പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയതോടെ ചരിത്രത്തിലിടം നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരേ താരം 212 പന്തുകളില്‍ നിന്ന് 15 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 120 റണ്‍സെടുത്ത് പുറത്തായി. രോഹിത്തിന്റെ ഒറ്റയ്ക്കുള്ള ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് തുണയായത്. 2021 സെപ്റ്റംബറിലാണ് രോഹിത് അവസാനമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. ഒന്നരവര്‍ഷത്തിനുശേഷം രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വീണ്ടും മൂന്നക്കം പിറന്നു.
മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ നാലാമത്തെ മാത്രം താരമാണ് രോഹിത്. പാകിസ്താന്റെ ബാബര്‍ അസം, ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.
Content Highlights: Rohit Sharma Becomes First Indian Captain To Score A Ton In All Three Formats
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..