400 ട്വന്റി 20 മത്സരങ്ങള്‍; റെക്കോഡിട്ട് രോഹിത്


Photo: PTI

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ റെക്കോഡ് ബുക്കില്‍ ഇടംനേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 400 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടമാണ് ഒക്ടോബര്‍ രണ്ടിന് രോഹിത് സ്വന്തമാക്കിയത്.

രാജ്യാന്തര ക്രിക്കറ്റിലെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലെയും മത്സരങ്ങള്‍ അടക്കമാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പുരുഷ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 141 രാജ്യാന്തര ട്വന്റി 20 മത്സരങ്ങള്‍ രോഹിത് കളിച്ചിട്ടുണ്ട്.



രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, വിരാട് കോലി, എം.എസ് ധോനി എന്നിവര്‍ മാത്രമാണ് ടി20യില്‍ 350-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യക്കാരുടെ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍

  • രോഹിത് ശര്‍മ്മ - 400
  • ദിനേശ് കാര്‍ത്തിക് - 368
  • എംഎസ് ധോണി - 361
  • വിരാട് കോലി - 353
ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് മുന്‍ വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിന്റെ പേരിലാണ്. 614 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 556 മത്സരങ്ങളുമായി ഡ്വെയ്ന്‍ ബ്രാവോ രണ്ടാമതുണ്ട്.

Content Highlights: Rohit Sharma becomes first India cricketer to complete 400 matches in T20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented