മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാകും. 

14 ദിവസത്തെ ക്വാറന്റീനുശേഷം രോഹിത് ടീമിനൊപ്പം ചേര്‍ന്നു. ഇതോടെ താരത്തെത്തേടി വൈസ് ക്യാപ്റ്റന്‍ പദവിയുമെത്തി. നിലവില്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ഇന്ത്യന്‍ ടീമിന്റെ സഹനായകന്‍. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ അവസാന മൂന്നു ടെസ്റ്റുകളില്‍ നയിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ രഹാനെയുടെ നേതൃത്വത്തില്‍ രണ്ടാം ടെസ്റ്റില്‍ ഓസിസിനെതിരേ ഉജ്ജ്വല വിജയം നേടിയിരുന്നു. മൂന്നാം ടെസ്റ്റ് ജനുവരി ഏഴിന് ആരംഭിക്കും. സിഡ്‌നിയാണ് വേദി. 

Content Highlights: Rohit Sharma appointed vice-captain for last two Tests