സെഞ്ചുറി കൂട്ടുകെട്ട്; 69 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് രോഹിത് - രാഹുല്‍ സഖ്യം


ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഈ സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്

Photo: ANI

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ചേര്‍ന്ന് സമ്മാനിച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഈ സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഇതോടെ ലോര്‍ഡ്‌സില്‍ 69 വര്‍ഷം പഴക്കമുള്ള ഒരു ഇന്ത്യന്‍ റെക്കോഡും ഈ സഖ്യം മറികടന്നു.

1952-ന് ശേഷം ഇതാദ്യമായാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. വിനു മങ്കാദ് - പങ്കജ് റോയ് ഓപ്പണിങ് സഖ്യമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 1952-ല്‍ ഓപ്പണിങ് വിക്കറ്റില്‍ 106 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇവരുടെ നേട്ടം രോഹിത് - രാഹുല്‍ സഖ്യം മറികടക്കുകയും ചെയ്തു.

ഇതിനൊപ്പം ലോര്‍ഡ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനയച്ച ശേഷം ഓപ്പണിങ് വിക്കറ്റില്‍ ഒരു സഖ്യം തീര്‍ത്ത ഉയര്‍ന്ന കൂട്ടുകെട്ടെന്ന നേട്ടവും രോഹിത്തും രാഹുലും സ്വന്തമാക്കി. 2008-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അലസ്റ്റര്‍ കുക്കും ആന്‍ഡ്രു സ്‌ട്രോസും ചേര്‍ന്നെടുത്ത 114 റണ്‍സ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും പഴങ്കഥയാക്കിയത്.

Content Highlights: Rohit Sharma and KL Rahul break 69-year-old record

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented