ആ 35 റൺസ് കൂടി അടിച്ചെടുത്തു; രോഹിത് ശര്‍മ്മയ്ക്ക് ലോക റെക്കോഡ്


ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിനിലെ പിന്നിലാക്കിയാണ് രോഹിതിന്റെ നേട്ടം.

ഓക്ക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വെന്റി-20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ലോകറെക്കോഡ്. ട്വെന്റി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് ഓക്ക്‌ലന്‍ഡില്‍ പിന്നിട്ടത്. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പിന്നിലാക്കിയാണ് രോഹിതിന്റെ നേട്ടം.

മത്സരം തുടങ്ങുന്നതിന് മുമ്പ് 35 റണ്‍സ് മാത്രം പിന്നിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഓപ്പണറായി ഇറങ്ങി അനായാസം 50 റണ്‍സ് അടിച്ച രോഹിത് അനായാസം പുതിയ റെക്കോഡിലെത്തി. 74 ഇന്നിങ്‌സില്‍ നിന്ന് രോഹിതിന്റെ അക്കൗണ്ടില്‍ 2279 റണ്‍സാണുള്ളത്. 84 ഇന്നിങ്‌സില്‍ ഗുപ്റ്റില്‍ നേടിയത് 2272 റണ്‍സ്. 2263 റണ്‍സ് അടിച്ചെടുത്ത പാക് താരം ഷുഐബ് മാലിക്ക് മൂന്നാമതുണ്ട്. 60 ഇന്നിങ്‌സില്‍ നിന്ന് 2167 റണ്‍സുമായി വിരാട് കോലിയാണ് നാലാം സ്ഥാനത്ത്.

ട്വന്റി-20യില്‍ നൂറിലധികം സിക്‌സ് നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ക്രിസ് ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് രോഹിതിന് മുമ്പ് ഈ റെക്കോഡ് പിന്നിട്ടത്. ട്വെന്റി 20യില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായും രോഹിത് മാറി. കോലിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്.

Content Highlights: Rohit Creates Biggest World Record in Shortest Format

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented