മുംബൈ: അണ്ടര്‍ 19 ടീമുകളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയം. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അനുകല്‍ റോയിയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ജയം. ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച മലയാളി താരം രോഹന് കുന്നുമ്മല്‍ ബാറ്റിങ്ങില്‍ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവറില്‍ മാക്സ് ഹോള്‍ഡന്റെ മികച്ച ബാറ്റിങ്ങിന്റെ ബലത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം മറികടന്നു.
43 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അനുകുല്‍ റോയിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ട് സിക്സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു അനുകുലിന്റെ ഇന്നിങ്സ്. മനോജ് കല്‍റ 58 പന്തില്‍ നിന്ന് 43 ഉം അരങ്ങേറ്റം കുറിച്ച മലയളി താരം രോഹന് കുന്നുമ്മല്‍ 41 പന്തില്‍ നി 40 ഉം രാധാകൃഷ്ണന് 34 പന്തില്‍ നിന്ന് 34 ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി ഹോള്‍ഡനും മാറ്റ് ഫിഷറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ നല്‍കിയത് മാക് ഹോള്‍ഡനും ജോര്‍ജ് ബാര്‍ട്ലെറ്റുമാണ്. ഹോള്ഡന് 113 പന്തില്‍ നിന്ന് 85 ഉം ബാര്ട്ലെറ്റ് 61 പന്തില്‍ നിന്ന് 52 ഉം ഒല്ലി പോപ്പെ 43 പന്തില്‍ 52 ഉം റണ്‍സെടുത്തു.
ഇന്ത്യയ്ക്കുവേണ്ടി ശിവം മവിയും അനുകുല്‍ റോയിയും മൂന്ന് വിക്കറ്റ് വീതവും ഇഷാന് പൊരെല് ഒരു വിക്കറ്റും വീഴ്ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..