Photo: AFP
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് മുന്‍ ബി.സി.സി.ഐ. പ്രസിഡന്റും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ഋഷഭ് പന്ത്. ഡിസംബര്‍ 30 നുണ്ടായ കാറപകടത്തെത്തുടര്‍ന്ന് പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
മുന്‍ ബി.സി.സി.ഐ. പ്രസിഡന്റായ സൗരവ് ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടറായി സ്ഥാനമേല്‍ക്കുകയാണ്. പന്തിന്റെ അഭാവം ടീമിന് വലിയ നഷ്ടമാണെന്ന് ഗാംഗുലി പറഞ്ഞു. ' വരാനിരിക്കുന്ന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച പ്രകടനം പുറത്തെടുക്കും. ഋഷഭ് പന്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. അദ്ദേഹം 2023 ഐ.പി.എല്ലിനുണ്ടാകില്ല'- ഗാംഗുലി വ്യക്തമാക്കി.
പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ നിര്‍ണായക പരമ്പര പന്തിന് നഷ്ടമാകും.
Content Highlights: rishabh pant, pant injury, sourav ganguly, ganguly new role, delhi capitals, ipl, ipl 2023, sports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..