ണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പര്യടനത്തിനായി ലണ്ടനില്‍ എത്തിയ പന്ത് ഐസൊലേഷനില്‍ പ്രവേശിച്ചു. താരത്തിന് ആദ്യ മത്സരം നഷ്ടമാവാന്‍ സാധ്യതയുണ്ട്.

എട്ടുദിവസം മുന്‍പാണ് പന്ത് ഐസൊലേഷനില്‍ പ്രവേശിച്ചത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമല്ല താരമുള്ളത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ കഴിയുകയാണ് പന്ത്. രോഗം പൂര്‍ണമായും ഭേദമായ ശേഷം താരം ടീമിനൊപ്പം ചേരും.

ഈയിടെ അവസാനിച്ച യൂറോ കപ്പ് ഫുട്‌ബോള്‍ കാണാന്‍ പന്ത് ഗ്യാലറിയിലെത്തിയിരുന്നു. ഇംഗ്ലണ്ട്-ജര്‍മനി മത്സരം കാണാനാണ് പന്ത് സുഹൃത്തുക്കള്‍ക്കൊപ്പം വെംബ്ലി സ്‌റ്റേഡിയത്തിലെത്തിയത്. താരത്തിന് നിലവില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ല. 

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെയും കോവിഡ് ബാധിച്ചിട്ടിട്ടുണ്ട്. ഏഴ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാം നിര ടീമിനെ വെച്ചാണ് ഇംഗ്ലണ്ട് പാകിസ്താനെതിരായ പരമ്പരയില്‍ പങ്കെടുത്തത്. 

ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

Content Highlights: Rishabh Pant tested positive for Covid-19, in self-isolation