സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യയെ വീണ്ടും പരിക്ക് വലയ്ക്കുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഋഷഭ് പന്തിനാണ് ഒടുവില്‍ പരിക്കേറ്റത്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ പന്തിന്റെ കൈയിലിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഫിസിയോയുടെ സഹായം തേടിയ പന്ത് വേദനസംഹാരി കഴിച്ചാണ് പിന്നീട് ബാറ്റിങ് തുടര്‍ന്നത്. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന താരം ഇതിനു ശേഷം അസ്വസ്ഥനായി കാണപ്പെട്ടു. വൈകാതെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ പുറത്താകുകയും ചെയ്തു.
Ouch! Pant cops one on the elbow #AUSvIND pic.twitter.com/26SAgfh6mV
— cricket.com.au (@cricketcomau) January 9, 2021
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി പന്ത് ഫീല്‍ഡില്‍ ഇറങ്ങിയിട്ടില്ല. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
67 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ 36 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല.
നേരത്തെ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് കാരണം മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ സേവനം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പ്രധാന പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് പരിക്ക് കാരണം പരമ്പര തന്നെ നഷ്ടമാകുകയായിരുന്നു.
Content Highlights: Rishabh Pant taken for scans after getting hit on left arm