ഗുവാഹത്തി: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലുള്ള പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഞായറാഴ്ച്ച ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തിലാണ് മത്സരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പ് പന്ത്രണ്ടംഗ ടീമില്‍ ഇടം നേടി. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പറായി എം.എസ് ധോനി തന്നെ തുടരും.

വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുന്ന ടീമില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. അംബാട്ടി റായിഡുവും പന്ത്രണ്ടംഗ ടീമിലുണ്ട്. യുവ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദ് പന്ത്രണ്ടാമനായി ടീമില്‍ സ്ഥാനം കണ്ടെത്തി. രണ്ട് പേസ് ബൗളര്‍മാരേയും മൂന്ന് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ഇലവനെ പ്രഖ്യാപിക്കുന്നതെങ്കില്‍ ഖലിലീന് കളിക്കാന്‍ അവസരം ലഭിക്കും.

മുഹമ്മദ് ഷമി, ഉമേഷ് യാദവ് രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍ , കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളാണുള്ളത്. നേരത്തെ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ നേടിയിരുന്നു.

team list

Content Highlights: Rishabh Pant Set To Make Debut As India Announce Team For 1st ODI vs Windies