ദുബായ്: ഐ.സി.സിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്.

ജനുവരി മാസത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് പന്ത് പുരസ്‌കാരം സ്വന്തമാക്കിയത്. 

Rishabh Pant selected as ICC Mens Player of the Month award

ഐ.സി.സി ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേരുടെ ചുരുക്കപ്പട്ടിക നേരത്തെ ഐ.സി.സി പുറത്തുവിട്ടിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയമാണ് പന്തിനെ തുണച്ചത്. ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പന്തിന്റെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 

നാലാം ഇന്നിങ്‌സില്‍ 89 റണ്‍സ് നേടിയ പന്തായിരുന്നു അന്ന് മത്സരത്തിലെ താരം. അതിനു മുമ്പ് സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലും 97 റണ്‍സോടെ പന്ത് തിളങ്ങിയിരുന്നു.

274 റണ്‍സോടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും പന്തായിരുന്നു. 

Content Highlights: Rishabh Pant selected as ICC Mens Player of the Month award