ഋഷഭ് പന്ത് | Photo: twitter.com/RishabhPant17, PTI
ഹരിദ്വാര്‍: കാറപകടത്തെത്തുടര്‍ന്നുണ്ടായ പരിക്കിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് താരം പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നീന്തല്‍ കുളത്തിലൂടെ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്ന വീഡിയോയാണ് പന്ത് പങ്കുവെച്ചത്. ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി.
പരിക്കില്‍ നിന്ന് മോചിതനായി പെട്ടെന്നുതന്നെ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കട്ടെയെന്ന് ആരാധകര്‍ പന്തിന്റെ പോസ്റ്റിന്റെ അടിയില്‍ കുറിച്ചു. 2022 ഡിസംബര്‍ 30 നാണ് പന്ത് അപകടത്തില്‍പ്പെട്ടത്.
പന്ത് ഓടിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ട് അഗ്നിഗോളമായി. അത്ഭുതകരമായി രക്ഷപ്പെട്ട താരം പിന്നീട് ദീര്‍ഘനാളത്തെ ചികിത്സയ്‌ക്കൊടുവില്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്. പരിക്കുമൂലം താരത്തിന് ഐ.പി.എല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമെല്ലാം നഷ്ടപ്പെടും.
Content Highlights: Rishabh Pant's Pool Walk As He Recovers From Accident
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..