ഡര്‍ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് കോവിഡ് മുക്തനായി.

ഇതോടെ താരം ഡര്‍ഹാമിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍ ചേര്‍ന്നു. പന്ത് രോഗം ഭേദമായി തിരിച്ചെത്തിയ കാര്യം ബി.സി.സി.ഐ ആണ് അറിയിച്ചത്. 

ജൂലായ് എട്ടിനാണ് പന്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് താരം ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

Content Highlights: Rishabh Pant recovers from Covid-19 joins bio-bubble in Durham