സിഡ്‌നി ടെസ്റ്റിനിടെ പൂജാരയുടെ ഉപദേശം ആശയക്കുഴപ്പത്തിലാക്കി; ദേഷ്യം തോന്നിയെന്ന് ഋഷഭ് പന്ത്


Photo: ANI

രാജ്കോട്ട്: 2021-ല്‍ സിഡ്‌നിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച മത്സരങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 407 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത് എന്നിവരുടെ മികവില്‍ ഒരു ഘട്ടത്തില്‍ വിജയത്തിനായി പൊരുതിനോക്കിയെങ്കിലും ഒടുവില്‍ ആര്‍. അശ്വിന്റെയും ഹനുമ വിഹാരിയുടെയും പാറപോലെ ഉറച്ച പ്രതിരോധത്തിലൂടെ മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു.

അന്ന് പന്തും പൂജാരയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 148 റണ്‍സ് ചേര്‍ത്ത് ഓസീസിനെ ഒന്ന് വിറപ്പിച്ചതാണ്. പൂജാര 205 പന്തില്‍ നിന്ന് 77 റണ്‍സെടുത്തപ്പോള്‍ പന്ത് 118 പന്തില്‍ നിന്ന് 97 റണ്‍സടിച്ച് കൈയടി നേടിയിരുന്നു.

ഇപ്പോഴിതാ ഈ ഇന്നിങ്‌സിനെ പുറത്തായപ്പോള്‍ തനിക്ക് പൂജാരയോട് ദേഷ്യം തോന്നിയിരുന്നുവെന്നും അതിനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് പന്ത്. ഈ മത്സരത്തെ കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് പന്ത് ഇക്കാര്യം വിവരിക്കുന്നത്.

സിഡ്‌നി ഇന്നിങ്‌സിനെ സെഞ്ചുറി അടുത്തിരിക്കെ ഇനി വലിയ ഷോട്ടുകളൊന്നും കളിക്കേണ്ടെന്നും സിംഗിളുകള്‍ക്കായി ശ്രമിച്ചാല്‍ മതിയെന്നുമുള്ള പൂജാരയുടെ ഉപദേശം തന്നില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അത് പുറത്താകലിലേക്ക് നയിച്ചെന്നുമാണ് പന്തിന്റെ പരാതി.

''ഋഷഭ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്ക്. നിനക്ക് സിംഗിളുകളും ഡബിളുകളും എടുക്കാം. ബൗണ്ടറികള്‍ നേടേണ്ട കാര്യമില്ല. ഇന്നിങ്‌സിനെ പൂജാര പറഞ്ഞു. എനിക്ക് ചെറുതായി ദേഷ്യം വന്നു. ആ ഉപദേശം എന്നെ ആശയക്കുഴപ്പത്തിലാക്കി. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് വ്യക്തത ഉണ്ടായിരിക്കുമ്പോള്‍ ആ പ്ലാന്‍ അനുസരിച്ച് മുന്‍പോട്ട് പോകാനാണ് എനിക്ക് ഇഷ്ടം. എന്താണ് അവിടെ സംഭവിച്ചത് എന്നോര്‍ത്ത് എനിക്ക് ദേഷ്യം വന്നു. കാരണം ഞങ്ങളവിടെ അത്രയ്ക്ക് മികച്ച ഒരു മൊമന്റം ഉണ്ടാക്കിയിരുന്നു. അന്നെനിക്ക് അവിടെ സെഞ്ചുറി നേടാനായിരുന്നു എങ്കില്‍ അത് എന്റെ ഏറ്റവും മികച്ചവയില്‍ ഒന്നായാനേ.'' - പന്ത് പറഞ്ഞു.

ഇക്കാര്യം ആ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെയും ശരിവെയ്ക്കുന്നു.

Content Highlights: Rishabh Pant explains why he was angry at Cheteshwar Pujara during the SCG Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented