Photo: AFP
ലണ്ടന്‍: കോവിഡ് ബാധിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് പൂര്‍ത്തിയാക്കി. രോഗം ഭേദമായെങ്കിലും ജൂലായ് 20-ന് ഡര്‍ഹാമില്‍ നടക്കുന്ന ത്രിദിന പരിശീലന മത്സരത്തില്‍ താരം പങ്കെടുക്കില്ല.
കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു പന്ത്. വൈകാതെ താരത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് വിവരം.
അതേസമയം കോവിഡ് ബാധിച്ച നെറ്റ് ബൗളര്‍ ദയാനന്ദ് ഗരണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഓപ്പണര്‍ അഭിമന്യു ഈശ്വരന്, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ ഇപ്പോഴും ഐസൊലേഷനിലാണ്.
Content Highlights: Rishabh Pant completes 10-day isolation
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..