ലണ്ടന്‍: കോവിഡ് ബാധിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. രോഗം ഭേദമായെങ്കിലും ജൂലായ് 20-ന് ഡര്‍ഹാമില്‍ നടക്കുന്ന ത്രിദിന പരിശീലന മത്സരത്തില്‍ താരം പങ്കെടുക്കില്ല. 

കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു പന്ത്. വൈകാതെ താരത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് വിവരം.

അതേസമയം കോവിഡ് ബാധിച്ച നെറ്റ് ബൗളര്‍ ദയാനന്ദ് ഗരണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ ഇപ്പോഴും ഐസൊലേഷനിലാണ്.

Content Highlights: Rishabh Pant completes 10-day isolation