ധോനിക്കും സംഗക്കാരയ്ക്കും പോലുമില്ലാത്ത നേട്ടം; ഇംഗ്ലീഷ് മണ്ണില്‍ റെക്കോഡിട്ട് പന്ത്


Photo: AFP

മാഞ്ചസ്റ്റര്‍: കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫഡില്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സിനു പിന്നാലെ റെക്കോഡ് നേട്ടവും സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്.

തന്റെ കന്നി ഏകദിന സെഞ്ചുറി കുറിച്ച പന്ത് ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര എന്നിവര്‍ക്ക് പോലും നേടാന്‍ സാധിക്കാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

മത്സരത്തില്‍ 113 പന്തില്‍ നിന്ന് 16 ഫോറും രണ്ട് സിക്‌സുമടക്കം 125 റണ്‍സോടെ പുറത്താകാതെ നിന്ന പന്ത് കളിയിലെ താരമാകുകയും ചെയ്തു. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം പന്ത് കൂട്ടിച്ചേര്‍ത്ത 133 റണ്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 71 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പന്തിന് പിന്നീട് മൂന്നക്കത്തിലേക്ക് വേണ്ടിവന്നത് വെറും 35 പന്തുകള്‍ മാത്രമായിരുന്നു.

Content Highlights: Rishabh Pant become first Asian Wicketkeeper To Achieve This Batting Feat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented