ഇത്തവണ ഏഷ്യാ കപ്പ് ഇന്ത്യ കൊണ്ടുപോകും- റിക്കി പോണ്ടിങ്


ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.

Photo: AFP

മെല്‍ബണ്‍: ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം നേടുമെന്ന് പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും പരിശീലകനുമായ റിക്കി പോണ്ടിങ്. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഏത് ടൂര്‍ണമെന്റുമാകട്ടെ. ഇന്ത്യയെ കീഴടക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഏഷ്യാ കപ്പില്‍ മാത്രമല്ല വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയ്ക്കാണ് സാധ്യത കൂടുതല്‍. അത്രയേറെ പ്രതിഭകളുണ്ട് ടീമില്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയല്ലാതെ മറ്റൊരു ജേതാവുണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ത്യ തീര്‍ച്ചയായും കിരീടമുയര്‍ത്തും'' - പോണ്ടിങ് പറഞ്ഞു.

പാകിസ്താന്‍ മികച്ച ടീമാണെന്നും എന്നാല്‍ ഇന്ത്യയെ വീഴ്ത്താന്‍ പോന്ന കരുത്ത് ടീമിനില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ' ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം ഏവരും കാത്തിരിക്കുന്നതാണ്. ഈ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കും. പാകിസ്താനെ ഞാന്‍ വില കുറച്ചുകാണുന്നില്ല. പക്ഷേ ഇന്ത്യ ശക്തരാണ്' -പോണ്ടിങ് വ്യക്തമാക്കി.

ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഓഗസ്റ്റ് 28 ന് ആദ്യ മത്സരത്തില് പാകിസ്താനെ നേരിടും. യു.എ.ഇയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Content Highlights: asia cup 2022, ricky ponting, india asia cup, pakistan vs india, indian cricket, bcci


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented