Image Courtesy: Getty Images
ലണ്ടന്‍: നിലവില്‍ വിസ്ഡന്‍ ട്രോഫിക്കായി നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്ത വര്‍ഷം മുതല്‍ റിച്ചാര്‍ഡ്‌സ് - ബോതം ട്രോഫിക്കായി വഴിമാറും. ഇരു ടീമുകളിലെയും ഇതിഹാസ താരങ്ങളായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇയാന്‍ ബോതം എന്നിവര്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.
വിസ്ഡന്‍ ട്രോഫിക്കായി നടക്കുന്ന അവസാന പരമ്പരയാകും ഇപ്പോള്‍ നടക്കുന്നത്. 1963 മുതലാണ് വിസ്ഡന്‍ ട്രോഫി അരങ്ങേറുന്നതും ഇതിനായി ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും പരസ്പരം ഏറ്റുമുട്ടുന്നതും. ഇനി ഈ ട്രോഫി ലോര്‍ഡ്‌സിലെ എം.സി.സി മ്യൂസിയത്തില്‍ സൂക്ഷിക്കും.
വിസ്ഡന്‍ ട്രോഫിക്കായി ഇംഗ്ലണ്ടും വിന്‍ഡീസും തമ്മില്‍ 27 പരമ്പരകള്‍ നടന്നിട്ടുണ്ട്. 14 പരമ്പരകള്‍ വിന്‍ഡീസ് സ്വന്തമാക്കിയപ്പോള്‍ ഒമ്പത് പരമ്പര വിജയങ്ങളാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.
Content Highlights: Richards-Botham trophy for future England-West Indies Tests
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..