ടോപ്പ് ക്ലാസ് ടോപ്ലി, നേടിയത് അത്യപൂര്‍വമായ റെക്കോഡ്


9.5 ഓവര്‍ ചെയ്ത ടോപ്ലി രണ്ട് മെയ്ഡനോവറടക്കം 24 റണ്‍സ് മാത്രം വഴങ്ങിയാണ് ആറുവിക്കറ്റ് നേടിയത്

Photo: AP

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 100 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് പേസ്ബൗളര്‍ റീസ് ടോപ്ലിയാണ്. വെറും 24 റണ്‍സ് വഴങ്ങി ആറ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ടോപ്ലി വലിയൊരു റെക്കോഡാണ് മത്സരത്തിലൂടെ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബൗളര്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ ടോപ്ലിയ്ക്ക് സാധിച്ചു. 2005-ല്‍ പോള്‍ കോളിങ്‌വുഡ് സ്ഥാപിച്ച റെക്കോഡാണ് ടോപ്ലി മറികടന്നത്.

9.5 ഓവര്‍ ചെയ്ത ടോപ്ലി രണ്ട് മെയ്ഡനോവറടക്കം 24 റണ്‍സ് മാത്രം വഴങ്ങിയാണ് ആറുവിക്കറ്റ് നേടിയത്. കോളിങ്‌വുഡ് 2005-ല്‍ ബംഗ്ലാദേശിനെതിരേ 10 ഓവറില്‍ 31 റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്ത റെക്കോഡ് ഇതോടെ പഴങ്കഥയായി. ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഇരുവരെയും കൂടാതെ ക്രിസ് വോക്‌സും ആറുവിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വോക്‌സ് രണ്ട് തവണ ആറുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

മറ്റൊരു റെക്കോഡും ടോപ്ലി ഈ ബൗളിങ് പ്രകടനത്തോടെ സ്വന്തമാക്കി. ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒരു ഏകദിന ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡാണ് ടോപ്ലി സ്വന്തം പേരില്‍ കുറിച്ചത്. 2019 ലോകകപ്പില്‍ പാകിസ്താന്റെ ഷഹീന്‍ അഫ്രീദി കുറിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അന്ന് അഫ്രീദി 35 റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്തിരുന്നു.

Content Highlights: reece topley, best bowling figures in odi, odi bowling figure, india vs england, cricket news, sport

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented