Photo: cricket.com.au
സിഡ്നി: ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് ഉടമകളായി ബിഗ്ബാഷ് ടീം സിഡ്നി തണ്ടര്‍. അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിന് എതിരായ മത്സരത്തിലാണ് സിഡ്‌നി ടീം നാണക്കേടിന്റെ റെക്കോഡിന് ഉടമകളായത്. 140 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഡ്നി ടീം 5.5 ഓവറില്‍ വെറും 15 റണ്‍സിന് ഓള്‍ഔട്ടായി.
ഇംഗ്ലണ്ട് സൂപ്പര്‍ താരം അലക്സ് ഹെയ്ല്‍സ്, ദക്ഷിണാഫ്രിക്കയുടെ രാജ്യാന്തര താരം റൈലി റൂസോ തുടങ്ങിയ വന്‍ താരങ്ങള്‍ അണിനിരന്ന ടീമാണ് 15 റണ്‍സിന് ഓള്‍ ഔട്ടായത്. ഹെയ്ല്‍സ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒരു ബാറ്റര്‍ പോലും രണ്ടക്കം കടന്നില്ല. പത്താമനായി ക്രീസിലെത്തി നാല് റണ്‍സ് നേടിയ ബ്രെന്‍ഡന്‍ ഡോഗെറ്റ് ആണ് ടോപ് സ്‌കോറര്‍.
ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് ആണ് നേടിയത്. 2.5 ഓവറില്‍ ഒരു മെയ്ഡിന്‍ സഹിതം വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെന്റി തോണ്‍ടണ്‍ ആണ് കളിയിലെ താരം. രണ്ടോവറില്‍ ആറ് റണ്‍സ് വഴങ്ങി വെസ് ആഗര്‍ നാല് വിക്കറ്റ് വീഴ്ത്തി. മാത്യു ഷോര്‍ട്ടിന് ഒരു വിക്കറ്റ് ലഭിച്ചു.
ചെക്ക് റിപ്പബ്ലിക്കിനെതിരേ 21 റണ്‍സിന് ഓള്‍ഔട്ടായ തുര്‍ക്കിയായിരുന്നു ഇതുവരെ ഏറ്റവും ചെറിയ സ്‌കോറിന് ഉടമകള്‍. ആ റെക്കോഡാണ് ഇന്ന് പഴങ്കഥയായി മാറിയത്.
Content Highlights: adelaide strickers, sydney sixers,bbl
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..