എ.ബി.ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ൽ | Photo: PTI, UNI
ബെംഗളൂരു: ഇതിഹാസ താരങ്ങളായ ക്രിസ് ഗെയ്‌ലിനും എ.ബി.ഡിവില്ലിയേഴ്‌സിനും ആദരവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ടീമിന്റെ മുന്‍താരങ്ങളായ ഇരുവരുടെയും ജഴ്‌സി നമ്പറുകള്‍ ഇനിമുതല്‍ ഒരു താരത്തിനും നല്‍കില്ലെന്ന് ബാംഗ്ലൂര്‍ അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 26 ന് ഐ.പി.എല്ലിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം നേടുകയാണ് ഡിവില്ലിയേഴ്‌സും ഗെയ്‌ലും. അതിന് മുന്നോടിയായാണ് ഇരുവരോടുമുള്ള ആദരസൂചകമായി ബാംഗ്ലൂര്‍ ജഴ്‌സി നമ്പറുകള്‍ പിന്‍വലിച്ചത്. ഡിവില്ലിയേഴ്‌സ് 17-ാം നമ്പര്‍ ജഴ്‌സിയാണ് ടീമിനായി അണിഞ്ഞത്. 333 ആണ് ഗെയ്‌ലിന്റെ നമ്പര്‍.
2011 മുതല്‍ 2021 വരെ 11 സീസണുകളില്‍ ഡിവില്ലിയേഴ്‌സ് ടീമിനായി ബാറ്റുവീശി. 156 മത്സരങ്ങളില്‍ നിന്ന് 4491 റണ്‍സാണ് താരം അടിച്ചെടുത്തത്. 37 അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 133 ആണ് ഉയര്‍ന്ന സ്‌കോര്‍.
2021 നവംബറിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. വിരാട് കോലിയുടെ അടുത്ത സുഹൃത്തായ ഡിവില്ലിയേഴ്‌സ് താരത്തിനൊപ്പം അഞ്ചുതവണ 100 റണ്‍സ് കൂട്ടുകെട്ടും രണ്ട് പ്രാവശ്യം 200 റണ്‍സ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ബാംഗ്ലൂരിനായി ഏഴ് സീസണില്‍ കളിച്ച താരമാണ് ഗെയ്ല്‍. ബാംഗ്ലൂരിന്റെ ജഴ്‌സിയില്‍ പുണെ വാരിയേഴ്‌സിനെതിരേ ഗെയ്ല്‍ പുറത്താവാതെ നേടിയ 175 റണ്‍സ് ഇന്നും റെക്കോഡാണ്. 2011 മുതല്‍ 2017 വരെ താരം ടീമിനൊപ്പം നിന്നു. 2013 സീസണില്‍ ഗെയ്ല്‍ 16 മത്സരങ്ങളില്‍ നിന്ന് 708 റണ്‍സാണ് അടിച്ചെടുത്തത്.
Content Highlights: RCB to retire jersey numbers worn by AB de Villiers, Chris Gayle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..