Photo: twitter.com/BCCI
നാഗ്പുര്‍: പരിക്കിന്റെ പിടിയിലായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. പരിക്ക് മൂലം നിര്‍ണായകമായ പല മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ജഡേജ വരവറിയിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ജഡേജ ഫോമില്‍ തന്നെയാണെന്ന് തെളിയിച്ചു.
ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സില്‍ വെറും 177 റണ്‍സിന് ഓള്‍ ഔട്ടാക്കിയതില്‍ ജഡേജ വഹിച്ച പങ്ക് ചെറുതല്ല. 22 ഓവറില്‍ വെറും 47 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ജഡേജ അഞ്ചുവിക്കറ്റെടുത്തത്. എട്ട് മെയ്ഡന്‍ ഓവറുകളും താരത്തിന്റെ പ്രകടനത്തിലുള്‍പ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് 11-ാം തവണയാണ് ജഡേജ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
അപകടകാരികളായ മാര്‍നസ് ലബൂഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ക്രീസില്‍ നിലയുറപ്പിച്ച സമയത്താണ് ജഡേജ പന്തെറിയാനായെത്തിയത്. നിലയുറപ്പിച്ച ഇരുവരെയും മടക്കിക്കൊണ്ട് ജഡേജ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ടോഡ് മര്‍ഫി എന്നിവരും ജഡേജയുടെ ഇടംകയ്യന്‍ സ്പിന്നിന് മുന്നില്‍ പതറി.
Content Highlights: ravindra jadeja thrashes australia in first test match against india
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..