ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ പരിക്കറ്റ് മൈതാനത്ത് ഇരിക്കുന്ന രവീന്ദ്ര ജഡേജ | Photo: ANI
കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ കളിക്കില്ല. ജഡേജയ്ക്ക് പകരം പരമ്പരയിലെ രണ്ട്, മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്കായി ശാര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി.
കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തിനിടെ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് തട്ടിയിരുന്നു. ഇതോടെ താരത്തിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി യൂസ്‌വേന്ദ്ര ചാഹലാണ് കളിച്ചത്. ഇതോടൊപ്പം പേശീവലിവും താരത്തെ അലട്ടിയിരുന്നു.
പരമ്പരയില്‍ മികച്ച ഫോമിലുള്ള ജഡേജയുടെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകും. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 11റണ്‍സ് ജയേ നേടിയപ്പോള്‍ നിര്‍ണായകമായത് ജഡേജയുടെ ബാറ്റിങ് പ്രകടനമായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജ 23 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
അതേസമയം ടെസ്റ്റ് പരമ്പരയില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 17-നാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ്.
Content Highlights: Ravindra Jadeja ruled out of T20 series due to concussion
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..