ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ രവീന്ദ്ര ജഡേജ പുറത്ത്, അക്‌സര്‍ പട്ടേല്‍ പകരക്കാരന്‍


Photo: ANI

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഞായറാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യക്ക് വന്‍ തിരിച്ചടി. സൂപ്പര്‍ താരം രവീന്ദ്ര ജഡേജ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.

ജഡേജയ്ക്ക് പകരക്കാരനായി അക്‌സര്‍ പട്ടേല്‍ സ്‌ക്വാഡിന് ഒപ്പം ചേരും. പാകിസ്താനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ജഡേജയുടെ മികച്ച ബാറ്റിങ് പ്രകടനം മത്സരത്തിലെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു. നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ജഡ്ഡു.

പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയത് സെപ്റ്റംബര്‍ 15 ആണെന്നിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ജഡേജയെ പോലെ പ്രധാന താരങ്ങളിലൊരാളുടെ പരിക്ക് ഇന്ത്യക്ക് തലവേദയാണെന്ന് ഉറപ്പ്.

Content Highlights: ravindra jadeja, injury, ruled out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented