മുംബൈ: 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ തോറ്റെങ്കിലും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തകർച്ചയിലേക്ക് വീണ ഇന്ത്യയെ പൊരുതാൻ സഹായിച്ചത് ജഡേജയുടെ പ്രകടനമായിരുന്നു. 59 പന്തിൽ താരം 77 റൺസാണ് നേടിയത്. അന്ന് അർധശതകം നേടിയ ശേഷം താരം നടത്തിയ വാൾ ചുഴറ്റുന്ന തരത്തിലുള്ള പ്രകടനം ഏറെ ചർച്ചയായിരുന്നു.

രണ്ടു വർഷങ്ങൾക്കുശേഷം അന്നത്തെ സംഭവം ഓർത്തെടുക്കുകയാണ് ജഡേജ. അന്ന് താൻ ക്ഷുഭിതനായിരുന്നെന്നും കമന്ററി ബോക്സാണ് തിരഞ്ഞതെന്നും താൻ ലക്ഷ്യംവെച്ചത് ആരെയാണെന്ന് അത് കണ്ടവർക്ക് മനസ്സിലാകുമെന്നും ജഡേജ വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഡേജ.

ഏകദിന ലോകകപ്പിനിടെ ജഡേജയെ 'പൊട്ടും പൊടിയും' മാത്രം അറിയുന്ന ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിച്ച് മഞ്ജരേക്കർ വിവാദത്തിൽ അകപ്പെട്ടിരുന്നു. ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലന്റിനെ നേരിടുന്നതിന് മുമ്പായിരുന്നു അത്. ഇതിന് ട്വിറ്ററിലൂടെ ജഡേജ മറുപടി നൽകി. പിന്നീട് സെമിയിൽ മികച്ച പ്രകടനവും പുറത്തെടുത്തു.

Content Highlights: Ravindra Jadeja Remembers Controversy With Sanjay Manjrekar During ICC 2019 World Cup