കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിച്ചേക്കില്ല. വൈറല്‍ പനി ബാധിച്ച താരം ദക്ഷിണാഫ്രിക്കയില്‍ ചികിത്സയിലാണ്. 

48 മണിക്കൂറിനകം ജഡേജ പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും മത്സര ദിവസം രാവിലെ മാത്രമേ ജഡേജയുടെ ലഭ്യതയെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകുകയെന്നും ബി.സി.സി.ഐ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. ജനുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ജഡേജ ഇല്ലെങ്കില്‍ രവിചന്ദ്ര അശ്വിനാകും ഇന്ത്യന്‍ ടീമില്‍ സ്പിന്നറുടെ റോളിലുണ്ടാകുക. അതേസമയം ശിഖര്‍ ധവാന്‍ ആരോഗ്യം വീണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം ധവാന്‍ 20 മിനിറ്റോളം പരിശീലനത്തിലേര്‍പ്പെട്ടു.

Content Highlights: Ravindra Jadeja down with viral fever Shikhar Dhawan Match Fit