Photo: ANI
ചെന്നൈ: ചെന്നൈ ആസ്ഥാനമായ ഐപിഎല്‍ ഫ്രാഞ്ചൈസി സൂപ്പര്‍ കിങ്‌സും മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും തമ്മില്‍ ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. 2021, 2022 സീസണികളിലെ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ജഡേജ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് ഈ ഭിന്നത പരസ്യമായത്.
ചെന്നൈ ടീമും ജഡേജയും തമ്മില്‍ അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2022 സീസണിന്റെ തുടക്കത്തില്‍ എം.എസ്. ധോനിക്ക് പകരം സൂപ്പര്‍ കിങ്‌സ് ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീം, ധോനിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തിച്ചു.
ഇതിനു പിന്നാലെ വാരിയെല്ലിന് പരിക്കേറ്റ ജഡേജയ്ക്ക് സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ധോനിയുടെ ജന്മദിനത്തില്‍ പോലും ജഡേജ ആശംസയറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആരാധകരില്‍ ചിലര്‍ രംഗത്തെത്തി. മുന്‍വര്‍ഷങ്ങളില്‍ ധോനിക്ക് കൃത്യമായി ജഡേജ ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. സീസണില്‍ ജഡേജയുടെ പ്രകടനവും മോശമായിരുന്നു.
Content Highlights: Ravindra Jadeja Deletes Posts Related To Chennai Super Kings
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..