ജഡേജയുടെ തീപ്പൊരി ബാറ്റിങ്ങില്‍ കപിലിന്റെ 35 വര്‍ഷം പഴക്കമുള്ള റെക്കോഡ് തരിപ്പണമായി


ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡ് കൂടി ജഡേജ സ്വന്തമാക്കി

Photo: twitter.com/BCCI

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് രവീന്ദ്ര ജഡേജയാണ്. കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ നേടിയ ജഡേജ 175 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഈ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞത് 35 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡാണ്. ഏഴാം നമ്പറില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്.

35 വര്‍ഷം മുന്‍പ് സാക്ഷാല്‍ കപില്‍ ദേവ് കുറിച്ച റെക്കോഡാണ് ജഡേജ ഭേദിച്ചത്. 1986-ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഏഴാമനായി ബാറ്റ് ചെയ്യാനെത്തിയ കപില്‍ 163 റണ്‍സെടുത്ത് റെക്കോഡ് സ്വന്തമാക്കി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ജഡേജ ഈ റെക്കോഡ് ഭേദിച്ചു.

ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡ് കൂടി ജഡേജ സ്വന്തമാക്കി. ഇതിനുമുന്‍പ് കപില്‍ ദേവ്, ഋഷഭ് പന്ത് എന്നീ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. പന്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ പുറത്താവാതെ 159 റണ്‍സെടുത്തിരുന്നു.

ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ഇന്ത്യ 574 റണ്‍സാണ് നേടിയത്. വെറും 25 റണ്‍സ് അകലെയാണ് താരത്തിന് ഇരട്ട സെഞ്ചുറി നഷ്ടമായത്. പുറത്താവാതെ നില്‍ക്കുകയായിരുന്ന ജഡേജയ്ക്ക് കുറച്ച് സമയം കൂടി നല്‍കിയിരുന്നെങ്കില്‍ ഇരട്ടസെഞ്ചുറി നേടാമായിരുന്നു. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 228 പന്തുകളില്‍ നിന്ന് 17 ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെയാണ് താരം 175 റണ്‍സെടുത്തത്.


Content Highlights: Ravindra Jadeja Breaks Kapil Dev's 35-Year-Old Record With Mammoth Knock In India vs Sri Lanka 1st T


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented