Photo: twitter.com/ashwinravi99
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ രവിചന്ദ്ര അശ്വിന്‍. ശ്രീലങ്കയ്‌ക്കെതിരേ അഞ്ചുവിക്കറ്റ് വീഴ്ത്തിയാല്‍ അശ്വിന്‍ ചരിത്രത്തില്‍ ഇടം നേടും.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് അശ്വിന് സ്വന്തമാക്കാം. അഞ്ചുവിക്കറ്റ് കൂടി നേടാനായാല്‍ അശ്വിന്‍ സാക്ഷാല്‍ കപില്‍ ദേവിനെ മറികടക്കും.
നിലവില്‍ 84 മത്സരങ്ങളില്‍ നിന്ന് 430 വിക്കറ്റുകളാണ് അശ്വിന്റെ ശേഖരത്തിലുള്ളത്. 131 മത്സരങ്ങളില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ദേവ് വീഴ്ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം അനില്‍ കുംബ്ലെയാണ്. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകളാണ് താരം പിഴുതെടുത്തത്.
കപില്‍ ദേവിനെ മാത്രമല്ല റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (431), റംഗന ഹെറാത്ത് (433) ഡെയ്ല്‍ സ്റ്റെയ്ന്‍ (439) എന്നിവരെയും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ മറികടക്കാനാകുമെന്നാണ് അശ്വിന്റെ പ്രതീക്ഷ.
നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ 12-ാം സ്ഥാനത്താണ്. 800 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമത്. ഷെയ്ന്‍ വോണ്‍ (708) രണ്ടാമതും ജെയിംസ് ആന്‍ഡേഴ്‌സണ്‍ (640) മൂന്നാമതുമാണ്.
Content Highlights: Ravichandran Ashwin On The Cusp Of Surpassing Indian Cricket Legend Kapil Dev
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..