Photo: PTI
മൊഹാലി: ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം സ്വന്തമാക്കി രവിചന്ദ്രന്‍ അശ്വിന്.
434 വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോഡാണ് അശ്വിന് മറികടന്നത്. ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെയാണ് അശ്വിന് ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റിന്റെ മൂന്നാം ദിനം പഥും നിസ്സങ്കയുടെ വിക്കറ്റ് വീഴ്ത്തി കപിലിന്റെ റെക്കോഡിനൊപ്പമെത്തിയ അശ്വിന്, ചരിത് അസലങ്കയുടെ വിക്കറ്റ് വീഴ്ത്തി 435-ാം ടെസ്റ്റ് വിക്കറ്റും റെക്കോഡും സ്വന്തമാക്കി. ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിന് രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി. 619 വിക്കറ്റുകളുമായി മുന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയാണ് അശ്വിന് മുന്നിലുള്ളത്.
ടെസ്റ്റില്‍ നാനൂറിലേറെ വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് അശ്വിന്. ഇപ്പോള്‍ കളിക്കുന്നവരില്‍ ജെയിംസ് ആന്ഡേഴ്സന് (640), സ്റ്റുവര്‍ട്ട് ബ്രോഡ് (537) എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള താരവും അശ്വിനാണ്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍
മുത്തയ്യ മുരളീധരന് - 133 ടെസ്റ്റുകളില്‍ നിന്ന് 800 വിക്കറ്റ്
ഷെയ്ന് വോണ്‍ - 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റ്
ജെയിംസ് ആന്ഡേഴ്സണ് - 169 ടെസ്റ്റുകളില്‍ നിന്ന് 640 വിക്കറ്റ്
അനില്‍ കുംബ്ലെ - 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റ്
ഗ്ലെന്‍ മഗ്രാത്ത് - 124 ടെസ്റ്റുകളില്‍ നിന്ന് 563 വിക്കറ്റ്
സ്റ്റുവര്‍ട്ട് ബ്രോഡ് - 152 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റ്
കോര്‍ട്ട്നി വാല്‍ഷ് - 132 ടെസ്റ്റുകളില്‍ നിന്ന് 519 വിക്കറ്റ്
ഡെയ്ല്‍ സ്റ്റെയ്ന് - 93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റ്
ആര്. അശ്വിന് - 85 ടെസ്റ്റുകളില്‍ നിന്ന് 436 വിക്കറ്റ്
Content Highlights: Ravichandran Ashwin become the second-highest wicket-taker in tests for India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..