ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ്. ഇതോടെ ശാസ്ത്രിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ പരിശീലക സംഘത്തിലെ മൂന്നു പേര്‍ ഐസൊലേഷനിലാണ്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്നതിനിടെയാണ് ശാസ്ത്രിക്ക് കോവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്. 

ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ബിസിസിഐ മെഡിക്കല്‍ സംഘം ഐസൊലേഷനിലാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങളെ കഴിഞ്ഞ ദിവസം വൈകിട്ടും ഞായറാഴ്ച രാവിലെയുമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവായ സാഹചര്യത്തില്‍ നാലാം ദിനത്തിലെ മത്സരം തടസപ്പെടില്ല. 

Content Highlights: Ravi Shastri tests positive Covid-19 support staff in isolation