രവി ശാസ്ത്രിയെ അദ്ദേഹത്തിന് അറിയുന്ന പണിക്ക് വിടണം; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം


വരാന്‍ പോകുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് ശാസ്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം.

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-4 ന് തോറ്റതോടെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌ക്കര്‍ എന്നിവര്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണക്കാരനാക്കിയതും ശാസ്ത്രിയേയായിരുന്നു.

ഇപ്പോഴിതാ വരാന്‍ പോകുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് ശാസ്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം. ടെസ്റ്റ് ടീമിലെ സ്ഥിരാംഗമായിരുന്ന ചേതന്‍ ചൗഹാനാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

'' ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രിയെ പുറത്താക്കണം. രവി ശാസ്ത്രി ഒരു മികച്ച ക്രിക്കറ്റ് കമന്റേറ്ററാണ്, അദ്ദേഹത്തെ ആ പണിയെടുക്കാന്‍ അനുവദിക്കണം'', ചൗഹാന്‍ വ്യക്തമാക്കി.

വിദേശത്ത് മികച്ച റെക്കോഡുള്ള കഴിഞ്ഞ 15-20 വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ടീമാണ് ഇപ്പോഴത്തേതെന്ന ശാസ്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും ചൗഹാന്‍ പ്രതികരിച്ചു. തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും 1980-കളിലെ ഇന്ത്യന്‍ ടീമായിരുന്നു വിദേശത്ത് മികച്ച നേട്ടങ്ങള്‍ കൊയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1969-1981 കാലഘട്ടത്തില്‍ 40 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ച താരമാണ് ചേതന്‍ ചൗഹാന്‍. ഏഴ് ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചു.

Content Highlights: ravi shastri should be removed as head coach says former cricketer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented