ശാസ്ത്രിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും, കുംബ്ലെയേക്കാള്‍ ഒന്നരക്കോടി കൂടുതല്‍


സപ്പോര്‍ട്ടിങ് സ്റ്റാഫായ ഭരത് അരുണ്‍, ആര്‍.ശ്രീധര്‍, സഞ്ജയ് ബംഗാര്‍ എന്നിവര്‍ക്ക് 2.3 കോടി രൂപ വീതമാണ് പ്രതിഫലം ലഭിക്കുക

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ രവി ശാസ്ത്രിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. ഒരു വര്‍ഷം ഏകദേശം എട്ടു കോടി രൂപയ്ക്കാണ് രവി ശാസ്ത്രിയുമായി ബി.സി.സി.ഐ കരാറിലെത്തിയിരിക്കുന്നത്. നേരത്തെ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയേക്കാള്‍ ഒന്നരക്കോടി രൂപയാണ് ശാസ്ത്രിക്ക് അധികം ലഭിക്കുക. കുംബ്ലെക്ക് 6.5 കോടിയായിരുന്നു പ്രതിഫലം.

രവി ശാസ്ത്രിയോടപ്പമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫായ ഭരത് അരുണ്‍, ആര്‍.ശ്രീധര്‍, സഞ്ജയ് ബംഗാര്‍ എന്നിവര്‍ക്ക് 2.3 കോടി രൂപ വീതമാണ് പ്രതിഫലം ലഭിക്കുക. ബി.സി.സി.ഐയുടെ ഇടക്കാലഭരണസമിതി നിശ്ചയിച്ച നാല് അംഗങ്ങളുള്ള ബോര്‍ഡാണ് രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും പ്രതിഫലം നിശ്ചയിച്ചത്. ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, സി.ഇ.ഒ രാഹുല്‍ ജോഹ്‌രി, ഇടക്കാല ഭരണ സമിതി അംഗം ഡയാന എഡുല്‍ജി, ബി.സി.സി.ഐ അക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരടങ്ങുന്നതാണ് നാലംഗ സമിതി.

ബൗളിങ് പരിശീലകനായി ഭരത് അരുണിനെയും ഫീല്‍ഡിങ് കോച്ചായി ആര്‍.ശ്രീധറിനെയും കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ നിയമിച്ചത്. സഞ്ജയ് ബംഗാര്‍ അസിസ്റ്റന്റ് കോച്ചിന്റെ റോളിലാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ബൗളിങ് പരിശീലകനായി സഹീര്‍ ഖാനെയും ബാറ്റിങ് ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിക്കണമെന്ന സൗരവ് ഗാംഗുലിയുടെ നിര്‍ദേശത്തെ തള്ളിയാണ് ബി.സി.സി.ഐ രവി ശാസ്ത്രിയുടെ താത്പര്യത്തിന് അനുസരിച്ച് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented