മുംബൈ: ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറേയും വിരാട് കോലിയേയും മാത്രം ടാഗ് ചെയ്തതില്‍ പരിഭവിച്ച യുവരാജ് സിങ്ങിനെ ആശ്വസിപ്പിച്ച് രവി ശാസ്ത്രി. 2011-ലെ ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികമായ വ്യാഴാഴ്ച്ച ട്വിറ്ററിലൂടെയാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചത്.

'അഭിനന്ദനങ്ങള്‍, നിങ്ങലുടെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെയ്ക്കാവുന്ന നേട്ടം. 1983-ലെ ഞങ്ങളുടെ ലോകകപ്പ് നേട്ടം പോലെ'-ഈ കുറിപ്പിനോടൊപ്പം ശാസ്ത്രി സച്ചിനേയും കോലിയേയും ട്വീറ്റില്‍ ടാഗ് ചെയ്തു. ഇതിന് യുവരാജ് സിങ്ങ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'നന്ദി സീനിയര്‍, താങ്കള്‍ക്ക് എന്നേയും ധോനിയേയും ഇതില്‍ ടാഗ് ചെയ്യാമായിരുന്നു. കാരണം ഞങ്ങളും ആ വിജയത്തിന്റെ ഭാഗമായിരുന്നു.'

ഒട്ടും വൈകാതെ ഇതിനുള്ള മറുപടിയുമായി രവി ശാസ്ത്രി പ്രത്യക്ഷപ്പെട്ടു. ലോകകപ്പ് വിജയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജൂനിയര്‍ അല്ലെന്നും ഇതിഹാസമാണെന്നുമായിരുന്നു രവി ശാസ്ത്രിയുടെ മറുപടി. 

content highlights: ravi shastri responds after yuvraj singh's comment on tweet