രവി ശാസ്ത്രി | Photo: twitter|ICC
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ കാലാവധി.
2019 ലോകകപ്പ് സെമി ഫൈനല്‍, ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയം, ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ മേധാവിത്വം എന്നിവയെല്ലാം ശാസ്ത്രിയുടെ കോച്ചിങ്ങിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കി. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരാണ് ശാസ്ത്രിയുടെ കോച്ചിങ് സ്റ്റാഫിലെ മറ്റു അംഗങ്ങള്‍.
2014-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ സമയത്താണ് ശാസ്ത്രി ടീമിന്റെ ഭാഗമായത്. അന്ന് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റര്‍ എന്ന ചുമതല ആയിരുന്നു. 2016-ഓടെ ഈ കരാര്‍ അവസാനിച്ചു. തുടര്‍ന്ന് ശാസ്ത്രിയെ മറികടന്ന് അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായി. പിന്നീട് കുംബ്ലെ രാജിവെയ്ക്കുകയും ശാസ്ത്രി വീണ്ടും പരിശീലകനായി എത്തുകയും ചെയ്തു. മൈക്ക് ഹസ്സന്‍, ടോം മൂഡി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ശാസ്ത്രി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു.
2019 ഓഗസ്റ്റ് വരെയായിരുന്നു കാലാവധി. എന്നാല്‍ ശാസ്ത്രി ഉള്‍പ്പെടെയുള്ള കോച്ചിങ് സ്റ്റാഫിലുള്ള ചിലരെ വീണ്ടും നിയമിക്കുക ആയിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫിലെ അരുണും ശ്രീധരും 2014-ല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നവരാണ്. റാത്തോഡ് 2019-ലാണ് ബാറ്റിങ് കോച്ചായത്.
Content Highlights: Ravi Shastri, other coaches look at exit route after T20 World Cup in UAE
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..