Photo: ANI, AFP
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കെ.എല്‍. രാഹുലിനുപകരം ശുഭ്മാന്‍ ഗില്ലിന് ഇടം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വൈസ് ക്യാപ്റ്റനായ കെ.എല്‍. രാഹുല്‍ ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സരങ്ങളിലും ഫോമിലേക്കെത്താത്തത് വ്യാപകമായ വിമര്‍ശനമുണ്ടാക്കിയിരുന്നു. അവസാന ഏഴ് ഇന്നിങ്സുകളില്‍ ആകെ 95 റണ്‍സാണ് കെ.എല്‍. രാഹുല്‍ നേടിയത്.
ടീം മാനേജ്മെന്റിന് രാഹുലിന്റെ ഫോമിനെക്കുറിച്ചും മാനസിക നിലയെക്കുറിച്ചും അറിയാം. ഈ സമയത്ത് ഗില്ലിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നാണ് നോക്കേണ്ടത്. ഉപനായകനായത് കാരണമാണ് രാഹുല്‍ ടീമില്‍ തുടരുന്നതെന്നാണ് എല്ലാവരും കരുതുന്നത്. മൂന്നാം ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ പദവി ഇല്ലാത്തത് കാരണം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നേക്കുമെന്നും ശാസ്ത്രി പറഞ്ഞു. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ക്ഷാമമില്ല. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കളിക്കാര്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. ഫോമില്ലാത്ത കളിക്കാരന് ഇടവേള നല്‍കുന്നത് ശക്തമായി തിരിച്ചുവരാന്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഫോമിലല്ലാത്തതിനത്തുടര്‍ന്ന് രാഹുലിന്റെ വൈസ് ക്യാപ്റ്റന്‍ പദവി ഒഴിവാക്കിയെങ്കിലും താരത്തെ അടുത്ത രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Ravi Shastri is backing Shubman Gill as opener in place of KL Rahul
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..