Photo: AFP
ന്യൂഡല്‍ഹി: ടെസ്റ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി സമീപ ഭാവിയില്‍ വിരാട് കോലി ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞേക്കുമെന്ന് മുന്‍ പരിശീലകന് രവി ശാസ്ത്രി.
നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം കോലി ഒഴിഞ്ഞിരുന്നു. ജോലിഭാരം ചൂണ്ടിക്കാട്ടിയായിരുന്നു കോലിയുടെ ഈ തീരുമാനം. ഇതിനു പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ രോഹിത് ശര്‍മയെ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തിരുന്നു.
ഇതുതന്നെ ഏകദിനത്തിലും സംഭവിച്ചേക്കാമെന്ന് ശാസ്ത്രി ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ടെസ്റ്റില്‍ വിരാട് കോലിയുടെ കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമാണ്. അതിനാല്‍ തന്നെ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞേക്കുമെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
''അത് ഉടനടി സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല. സമീപഭാവിയില്‍ അതുണ്ടായേക്കാം. തീരുമാനമെടുക്കേണ്ടത് കോലിയുടെ മനസും ശരീരവുമാണ്.'' - ശാസ്ത്രി വ്യക്തമാക്കി.
ചുരുങ്ങിയത് ആറേഴ് വര്‍ഷമെങ്കിലും കോലി ഇനിയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് വരുന്ന വിമര്‍ശനങ്ങളും ആരോപണങ്ങളുമൊന്നും കോലി ശ്രദ്ധിക്കാറേയില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.
Content Highlights: ravi shastri hints virat kohli might quit odi captaincy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..