Photo: PTI
ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ 50-ല്‍ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. സംഘാടകര്‍ ഇക്കാര്യത്തില്‍ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമാനുഗതമായ പരിണാമം വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്‌സിന്റെ തീരുമാനം ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിനെ കുറിച്ചും മൂന്ന് ഫോര്‍മാറ്റിലുമായി വിശ്രമമില്ലാതെ കളിക്കുന്ന കളിക്കാരുടെ അവസ്ഥയെ കുറിച്ചും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ പാക് താരം വസീം അക്രത്തെ പോലുള്ള ഇതിഹാസ താരങ്ങള്‍ അന്താരാഷ്ട്ര കലണ്ടറില്‍ നിന്ന് ഈ ഫോര്‍മാറ്റ് ഒഴിവാക്കണമെന്നുവരെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഏകദിന ക്രിക്കറ്റ് ഇപ്പോള്‍ തികച്ചും വിരസമായിരിക്കുന്നുവെന്നും അതിനാല്‍ തന്നെ ഓവറുകള്‍ 50-ല്‍ നിന്ന് 40 ആയി ചുരുക്കണമെന്നാണ് തന്റെ നിര്‍ദേശമെന്നും വ്യക്തമാക്കി മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സമാന അഭിപ്രായവുമായി രവി ശാസ്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.
''കളിയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതില്‍ ഒരു ദോഷവുമില്ല. ഏകദിന ക്രിക്കറ്റ് തുടങ്ങുമ്പോള്‍ 60 ഓവറായിരുന്നു. 1983-ല്‍ ഞങ്ങള്‍ ലോകകപ്പ് നേടുമ്പോള്‍ അത് 60 ഓവറായിരുന്നു. അതിനു ശേഷം 60 ഓവര്‍ കുറച്ചുകൂടി ദൈര്‍ഘ്യമേറിയതാണെന്ന് ആളുകള്‍ക്ക് തോന്നി. 20 മുതല്‍ 40 വരെയുള്ള ഓവറുകള്‍ മടുപ്പിക്കുന്നതായി അവര്‍ക്ക് തോന്നി. അങ്ങനെ അവര്‍ അത് 60 ല്‍ നിന്ന് 50 ആക്കി കുറച്ചു. ആ തീരുമാനത്തിന് ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനാല്‍ എന്തുകൊണ്ടിപ്പോള്‍ അത് 50-ല്‍ നിന്ന് 40 ആക്കിക്കൂടാ. നിങ്ങള്‍ മുന്നോട്ട് ചിന്തിക്കുകയും പരിണമിക്കുകയും വേണം.'' - ഫാന്‍കോഡിന് നല്‍കിയ പ്രതികരണത്തില്‍ ശാസ്ത്രി പറഞ്ഞു.
Content Highlights: Ravi Shastri advocates for reduction of overs from 50 to 40 in odi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..