ചറ്റോഗ്രാം (ബംഗ്ലാദേശ്): ടെസ്റ്റ് ക്രിക്കറ്റിലെ 15 വര്‍ഷം നീണ്ടുനിന്ന ഒരു റെക്കോഡ് സ്വന്തം പേരിലാക്കി അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍.

ബംഗ്ലാദേശിനെതിരേ നടക്കുന്ന ഏക ടെസ്റ്റില്‍ ക്യാപ്റ്റനായി ടീമിനെ നയിച്ചതോടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡ് റാഷിദ് ഖാന്‍ സ്വന്തമാക്കി.

2004-ല്‍ ഹരാരെയില്‍ ശ്രീലങ്കയ്‌ക്കെതിരേ സിംബാബ്‌വെയെ നയിച്ച തതേന്ദ തയ്ബുവിന്റെ 15 വര്‍ഷം നീണ്ട റെക്കോഡാണ് റാഷിദ് പഴങ്കഥയാക്കിയത്. സിംബാബ്‌വെയെ നയിക്കാനിറങ്ങുമ്പോള്‍ 20 വര്‍ഷവും 358 ദിവസവുമായിരുന്നു തയ്ബുവിന്റെ പ്രായം. ബംഗ്ലാദേശിനെതിരേ അഫ്ഗാനെ നയിക്കാനിറങ്ങിയ റാഷിദിന്റെ പ്രായം 20 വര്‍ഷവും 350 ദിവസവും.

Rashid Khan creates history, breaks 15-year-old world record

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ 42 വര്‍ഷം നീണ്ട റെക്കോഡ് തിരുത്തിയാണ് 2004-ല്‍ തയ്ബു സിംബാബ്‌വെ ക്യാപ്റ്റനായി കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ക്യാപ്റ്റനാകുമ്പോള്‍ 21 വര്‍ഷവും 77 ദിവസവുമായിരുന്നു പട്ടൗഡിയുടെ പ്രായം.

Content Highlights: Rashid Khan creates history, breaks 15-year-old world record