Photo: PTI
ന്യൂഡല്‍ഹി: 2022 രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 10 ന് ആരംഭിക്കും. ബി.സി.സി.ഐ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.
ലീഗ് മത്സരങ്ങള്‍ ആദ്യം നടക്കും. ലീഗ് മത്സരങ്ങള്‍ ഫെബ്രുവരി 10 നും മാര്‍ച്ച് 15 നും ഇടയിലായി നടക്കും. നോക്കൗട്ട് മത്സരങ്ങള്‍ മേയ് 30 നും ജൂണ്‍ 26 നും ഇടയിലായി നടത്താനാണ് ബി.സി.സി.ഐയുടെ തീരുമാനം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞയുടന്‍ രഞ്ജി ട്രോഫി ആരംഭിക്കും. 62 ദിവസങ്ങളിലായി 64 മത്സരങ്ങള്‍ നടക്കും. ആകെ ഒന്‍പത് വേദികളിലായാണ് മത്സരം നടക്കുക.
കേരളത്തിന്റെ ലീഗ് മത്സരങ്ങള്‍ രാജ്‌കോട്ടില്‍ വെച്ചാണ് നടക്കുന്നത്. കേരളം ഗ്രൂപ്പ് എ യിലാണ് മത്സരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ എന്നീ ടീമുകളും ഗ്രൂപ്പില്‍ മത്സരിക്കും.
Content Highlights: Ranji Trophy to be played in two phases from February 10 to June 26
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..